തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി.യ്ക്കും തിരിച്ചടിയായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തായുടെ മൊഴി പുറത്ത്. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് വീണയുടെ സ്ഥാപനത്തിന് കരാർ നൽകിയതെന്നും, എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും 2024 ഏപ്രിലിൽ കർത്താ ഇ.ഡിക്ക് മൊഴി നൽകി.
ഇതിനുപിന്നാലെ വീണ വിജയന്റെ അക്കൗണ്ടുകളിലെയും കമ്പനികളിലെയും 16.5 ലക്ഷം രൂപയും, ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷം രൂപയും ഇ.ഡി മരവിപ്പിച്ചു. ശശിധരൻ കർത്തായുടെയും കുടുംബത്തിന്റെയും 26 കോടിയടക്കം കേസിൽ ആകെ 29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് കൈമാറി

