കുറഞ്ഞത് പത്തു വർഷത്തിനകം നിർമിത ബുദ്ധി നമ്മെയെല്ലാവരെയും ഇല്ലാതാക്കുമെന്ന വാദവുമായി എഐ ഗവേഷകനായ ജേക്കബ് കോക്സൺ. എഐ കമ്പനിയായ ആന്ത്രോപിക്കിൽ നിന്ന് രാജി വച്ചതിനു പിന്നാലെയാണ് ജേക്കബിന്‍റെ ആരോപണം. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഓപ്പൺ എഐ, ആന്ത്രോപിക് കമ്പനികൾക്കു വേണ്ടി ഗവേഷണം ചെയ്യുകയായിരുന്നു ജേക്കബ്.

സൂപ്പർഇന്‍റലിജൻസിനു വേണ്ടിയുള്ള മത്സരത്തിലാണ് ഇരു കമ്പനികളെല്ലും നമ്മുടെ ജീവിതം വച്ചാണ് അവർ കളിക്കുന്നതെന്നും ജേക്കബ് പറയുന്നു. പത്തു വർഷങ്ങൾക്കുള്ളിൽ എഐ നമ്മയെല്ലാം ഇല്ലാതാക്കുമെന്ന് എഐ നിർമിക്കുന്നവർ വിശ്വസിക്കുന്നുണ്ട്. ഇതു വെറുതേ പറയുന്നതല്ലെന്നും ജേക്കബ് പറയുന്നു.

യഥാർത്ഥത്തിൽ, പല എക്സിക്യൂട്ടീവുകളും മുതിർന്ന ഗവേഷകരും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കാര്യബോധമുള്ളവരായി തോന്നത്തക്ക രീതിയിലാകും തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുക. പക്ഷേ അതേ ആളുകൾ തന്നെ സ്വകാരമായി ഭയം പ്രകടിപ്പിച്ചിരുന്നത് എനിക്കറിയാം. മനുഷ്യരുണ്ടാക്കിയ മറ്റൊന്നും തന്നെ ഇത്രയും അപകടകരമായിരുന്നില്ലെന്നും ജേക്കബ് പറയുന്നു.

ഒരിക്കലും സാങ്കേതിക വിദ്യയെ വില കുറച്ചു കാണരുത്. അധികം വൈകാതെ തന്നെ എന്തിനെയും ഹാക്ക് ചെയ്യാവുന്ന സൂപ്പർ ഹ്യൂമൻ സിസ്റ്റമായി ഇവ മാറും. ഏതു മേഖലയെയും ഒരു രാത്രി വെളുക്കുന്നതിനു മുൻപേ തന്നെ അടിമുടി മാറ്റാനും അധികാരം നേടാനും സ്രോതസുകൾ നേടാനും ഇവയ്ക്കു സാധിക്കും. ഓപ്പൺ എഐ, ആന്ത്രോപിക് എന്നിവയുടെ വളർച്ച തന്നെ അതിനുദാഹരണമാണ്. അപകടത്തെക്കുറിച്ച് ഓപ്പൺ എഐക്ക് വലിയ ബോധ്യമില്ല. എന്നാൽ ആന്ത്രോപിക്കിന് അതറിയാം. പക്ഷേ മത്സരബുദ്ധി മൂലം ഭയത്തെ മാറ്റി നിർത്തുകയാണെന്നും ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *