ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത മൂന്ന് പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പുറത്താക്കലും: പരീക്ഷാ അഴിമതിയുടെയും വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെയും പ്രതീകമായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പുറത്താക്കണം. അദ്ദേഹത്തെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ല
ഉദ്യോഗസ്ഥർക്കെതിരെ നടപടി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കടുത്ത ലാത്തിച്ചാർജും അതിക്രമങ്ങളും അഴിച്ചുവിട്ട ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.

