മലയാളത്തിന്റെ പ്രിയ ഗായിക, ‘ചിന്നക്കുയിൽ’ കെ.എസ്. ചിത്രയ്ക്ക് ഇന്ന് പിറന്നാൾ മധുരം. ഇന്ത്യ ഒട്ടാകെ പടർന്നുപന്തലിച്ച അപൂർവ സംഗീത പ്രതിഭയ്ക്ക് ആശംസകൾ നേരുകയാണ് മലയാള ചലച്ചിത്ര ലോകവും സംഗീത പ്രേമികളും. സോഷ്യൽ മീഡിയയിലുടനീളം പ്രിയ ഗായികയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകളും വിഡിയോകളും തരംഗമായിക്കഴിഞ്ഞു.

ദശാബ്ദങ്ങളായി മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും താലോലമായി മാറുന്ന സ്വരമാധുര്യമാണ് ചിത്രയുടേത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ 25,000-ത്തിലധികം ഗാനങ്ങളാണ് ചിത്ര വിവിധ ഭാഷകളിലായി ആലപിച്ചിട്ടുള്ളത്.

ആറ് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും നിരവധി സംസ്ഥാന അവാർഡുകളും നേടി ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ ഗായികമാരിൽ ഒരാളെന്ന നേട്ടവും ചിത്ര സ്വന്തമാക്കിയിട്ടുണ്ട്സംഗീത ലോകത്തെ പ്രമുഖരും യുവതാരങ്ങളും ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ ഗായികയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.

എത്ര ഉയരങ്ങൾ കീഴടക്കിയാലും എളിമ നിറഞ്ഞ പെരുമാറ്റവും ചിരിയും കൊണ്ട് ഏവരുടെയും മനസ്സ് കീഴടക്കുന്ന ചിത്രയ്ക്ക് ദീർഘായുസ്സും സുഖവും നേർന്ന് ആയിരക്കണക്കിന് ആരാധകരും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *