ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ (Kumamoto) മേഖലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്

Leave a Reply

Your email address will not be published. Required fields are marked *