തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ഈ മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യൂണിവേഴ്സിറ്റി, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കൂടാതെ വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനാപുരം ഒഴികെ കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.ഇതിനിടയിൽ, കടലിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

ജൂലൈ 31 വരെ നീളുന്ന നിരോധനം യന്ത്രവത്കൃത ബോട്ടുകൾക്കാണ് ബാധകം; എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ കടലിൽ പോകാം.

നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത ബോട്ട് തൊഴിലാളികൾക്കും അനുബന്ധ ജീവനക്കാർക്കും സിവിൽ സപ്ലൈസുമായി സഹകരിച്ച് സൗജന്യ റേഷൻ നൽകാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയിലും (EEZ) ജൂലൈ 31 വരെ പരമ്പരാഗത യാനങ്ങൾ ഒഴികെയുള്ളവയ്ക്ക് കർശന നിരോധനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *