ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രാജ്യത്ത് ശക്തമാകുന്ന വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സമവായ നിർദേശം നിരസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി മറ്റൊരു വകുപ്പിന്റെ ചുമതല നൽകാം എന്നായിരുന്നു കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ മുന്നോട്ടുവെച്ച വാഗ്ദാനം. എന്നാൽ വകുപ്പ് മാറ്റിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയാറല്ലെന്നും മന്ത്രിയുടെ രാജിയിൽ കുറഞ്ഞയൊന്നുകൊണ്ടും സമരം അവസാനിപ്പിക്കില്ലെന്നും സി.ജെ.പി നേതൃത്വം ഉറപ്പിച്ചു പറഞ്ഞു.
ചർച്ചയ്ക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രിമാർ
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരാണ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയത്. ചർച്ചയിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് പ്രധാനെ മാറ്റാമെന്ന് കേന്ദ്രമന്ത്രിമാർ വാഗ്ദാനം ചെയ്തു.
എന്നാൽ, മന്ത്രിസഭയിലെ ഏതൊരു മന്ത്രിയെ ഒഴിവാക്കുന്നതും വകുപ്പുകൾ മാറ്റിനൽകുന്നതും പ്രധാനമന്ത്രിയുടെ മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ഇരുവരും സി.ജെ.പിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

