ഭാര്യ ആർതിയുമായുള്ള വിവാഹമോചന കേസിൽ തമിഴ് ചലച്ചിത്ര താരം ജയം രവിക്ക് (രവി മോഹൻ) ചെന്നൈ കുടുംബ കോടതിയിൽ നിന്ന് വലിയ ആശ്വാസം.
വിചാരണ പൂർത്തിയാകുന്നതുവരെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി വേണമെന്ന ആർതിയുടെ ആവശ്യം തള്ളിയ കോടതി, കേസ് പൂർണ്ണമായി തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് നിർദേശിച്ചു. ഇതിനുപുറമേ, മക്കളെ കാണുന്നതിനും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ നടന് അനുമതി നൽകിയിട്ടുണ്ട്.

