ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ഉൾപ്പെടുത്തി. പരിക്കേറ്റ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് ഇരുപത്തിയേഴുകാരനായ ആഖിബ് ആദ്യമായി സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനമാണ് (കഴിഞ്ഞ രണ്ടു സീസണുകളിൽ നിന്ന് 104 വിക്കറ്റ്) താരത്തിന് വഴിതുറന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിനേറ്റ പരിക്ക് പൂർണമായും ഭേദമാകാത്തതിനെത്തുടർന്നാണ് ബുംറയെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *