മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് അന്തിമ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയും സൂചന നൽകി.

സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി ‘മിഡിൽ കോറിഡോർ’ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് മസ്‌കറ്റും ടെഹ്‌റാനും പ്രധാനമായും ചർച്ച ചെയ്യുന്നത്. എന്നാൽ യുഎസിന്റെ സൈനിക ഭീഷണികളും ഇടപെടലുകളുമാണ് കരാർ വൈകുന്നതിന് കാരണമെന്ന് ഇറാൻ ആരോപിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *