വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി കന്നി ബഹിരാകാശ നടത്തം (Spacewalk) വിജയകരമായി പൂർത്തിയാക്കി നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ. നിലയത്തിലെ കമാൻഡർ ജെസീക്ക മേയർക്കൊപ്പം 6 മണിക്കൂറിലധികം നീണ്ടുനിന്ന ദൗത്യത്തിൽ ബഹിരാകാശ നിലയത്തിന്റെ ഊർജ്ജ സംവിധാനം നവീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ഇരുവരും ചേർന്ന് വിജയികരമായി ഘടിപ്പിച്ചു.

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവും ഇതിലൂടെ പാലക്കാട് ഒറ്റപ്പാലത്ത് കുടുംബവേരുകളുള്ള അനിൽ മേനോൻ സ്വന്തമാക്കി. ദൗത്യത്തിന്റെ തത്സമയ ദൃശ്യങ്ങളും ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *