വാഷിങ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് യു.എസ്. ആയുധശേഖരം തീരുന്നതിൽ താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് കടുത്ത ഭാഷയിൽ സംസാരിച്ചതായി ‘വാഷിങ്ടൺ പോസ്റ്റും’ ‘ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ട് ചെയ്തു.
ക്യാമ്പ് ഡേവിഡിൽ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് ഗൈഡഡ് മിസൈലുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും കടുത്ത ക്ഷാമത്തെക്കുറിച്ച് ട്രംപ് ആരായുകയും അമർഷം പ്രകടിപ്പിക്കുകയും ചെയ്തത്.
എന്നാൽ, റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്നും രാജ്യത്ത് ആവശ്യത്തിന് ആയുധശേഖരമുണ്ടെന്നും വ്യക്തമാക്കി ട്രംപ് രംഗത്തെത്തി. ആയുധക്ഷാമ വാർത്തകൾ നിഷേധിച്ച വൈറ്റ് ഹൗസും പ്രതിരോധ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞു

