ജറുസലേം: ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യ പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ ചാരസംഘടനയായ മൊസാദിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കി. ഡയറക്ടർ റോമൻ ഗോഫ്‌മാന്റെ നേതൃത്വത്തിലാണ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവിയെയും ഇറാൻ വിഭാഗം മേധാവിയെയും ചുമതലകളിൽ നിന്ന് മാറ്റിയത്.

കുർദിഷ് പോരാളികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപയോഗിച്ച് ഇറാന്റെ സൈനിക താവളങ്ങൾ ആക്രമിക്കാനും പ്രക്ഷോഭങ്ങൾ വഴി മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ പുതിയ ഭരണത്തലവനാക്കാനുമായിരുന്നു മൊസാദ് ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ വിവരങ്ങൾ ചോർന്നതും അമേരിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതികൂല നിലപാടുകളും കാരണം നീക്കങ്ങൾ പൂർണ്ണമായും പാളുകയായിരുന്നു. ഇതിന് പിന്നാലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് 21 പേരെ ഇറാൻ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *