വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാറെന്ന നിർബന്ധം ഉപേക്ഷിച്ച്, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കുകയാണെങ്കിൽ, സമഗ്രമായ ആണവ കരാറിൽ എത്തുന്നതിന് മുൻപുതന്നെ യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധനാണെന്ന് ട്രംപ് മുതിർന്ന ഉപദേശകരെ അറിയിച്ചതായാണ് വിവരങ്ങൾ
കടുത്ത നിബന്ധനകളുമായി ഇറാൻ
എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ കർശനമായ ഉപാധികളാണ് മുന്നോട്ടുവെക്കുന്നത്. യു.എസ്. യുദ്ധം പൂർണമായി അവസാനിപ്പിക്കുക, നാവിക ഉപരോധം പിൻവലിക്കുക, മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ഉപരോധങ്ങൾ നീക്കി മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുദ്ധ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.

