ന്യൂഡൽഹി: മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂർ. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ മുതിർന്ന താരങ്ങളോട് എന്നും വലിയ ബഹുമാനമുണ്ടെന്നും, വ്യത്യസ്തതയുള്ള എല്ലാത്തരം സിനിമകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകരെന്നും താരം പറഞ്ഞു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദായ്‌റ’യുടെ റിലീസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഒരു നല്ല മലയാള ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നത് സന്തോഷവും വലിയ അഭിമാനവും നൽകുന്ന കാര്യമായിരിക്കുമെന്ന് കരീന വ്യക്തമാക്കി. ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്ന പൃഥ്വിരാജ് സുകുമാരൻ മികച്ചൊരു നടനാണെന്നും, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ജംഗ്ലീ പിക്ചേഴ്സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർന്ന് നിർമിക്കുന്ന ‘ദായ്‌റ’യിൽ ഡി.സി.പി. അജൂനി കോലി എന്ന കഥാപാത്രത്തെയാണ് കരീന അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *