Author: mariya abhilash

ഇംഗ്ലണ്ടിനെ വീഴ്ത്തിയ സ്റ്റാര്‍ക് കൊടുങ്കാറ്റ് കൈപിടിയിലൊതുക്കിയത് സൂപ്പര്‍ നേട്ടം

സ്റ്റാര്‍ക് ഇംഗ്ലണ്ടിന്റെ ഏഴ് ബാറ്റര്‍മാരെ പുറത്താക്കിയാണ് താണ്ഡവമാടിയത്. താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത് 12.5 ഓവറുകള്‍ എറിഞ്ഞാണ്. 4.52 എക്കോണമിയില്‍ പന്തെറിഞ്ഞ പേസര്‍ വെറും 58 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.ആഷസിലെ വിക്കറ്റ് വേട്ടയോടെ സ്റ്റാര്‍ക്കിന് ഒരു സൂപ്പര്‍ നേട്ടം തന്റെ അക്കൗണ്ടിലാക്കാനായി.…

സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്റ്റേ‍ഡിയത്തിലെത്തിച്ച് പലാഷിന്റെ വിവാഹ അഭ്യർഥന-

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ…

ആ സ്വപ്നപദ്ധതി വെറും തട്ടിപ്പ് വെള്ളത്തിലായത് 6 ലക്ഷം കോടി ചൈനയുടെ ഉള്ളിലിരുപ്പ് വേറെ പാക്കിസ്ഥാനെ വെട്ടിലാക്കി വെളിപ്പെടുത്തൽ

പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തൽ. പാക്ക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. കൈസർ. പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും…

എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ SIT സംഘം പരിശോധന നടത്തുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന. ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്‌ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്‌ഐടിയുടെ…

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ…

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു

കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്ശേഷം ഐസ് പ്ലാൻ്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്.കൊല്ലം: കൊല്ലത്ത് രണ്ട്…

ഇന്നു വിവാഹം വധു വാഹനാപകടത്തില്‍പ്പെട്ടു

കൊച്ചിയില്‍ ആശുപത്രിയില്‍ മനസ് നിറയ്ക്കുന്ന ഒരു അപൂര്‍വ‘മുഹൂര്‍ത്തം’. വിവാഹദിനത്തിലുണ്ടായ അപകടത്തിന് മുന്നില്‍ പതറാതെ വധൂവരന്‍മാരായ ഷാരോണും ആവണിയും. പരുക്കിന്‍റെ കഠിനമായ വേദന കടിച്ചമര്‍ത്തി ആശുപത്രിക്കിടക്കയില്‍ വധു ആവണി, വരന്‍ ഷാരോണ്‍ നല്‍കിയ താലിയണിഞ്ഞു. വിവാഹത്തിന് മുന്നോടിയായി മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി അപകടത്തില്‍പെട്ടതും…

മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്

തായ്ലൻഡ്: മിസ് യൂണിവേഴ്സ് 2025 ആയി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്. 74ാമത് മിസ് യൂണിവേഴ്സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗ് ഫാത്തിമയെ കിരീടമണിയിച്ചു. അവസാന റൗണ്ടിൽ തായ്‌ലൻഡിൻ്റെ പ്രവീണർ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ് മാർഗം കൊണ്ടുപോകാം. റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിനും ഇതിലൂടെ സാധ്യമാവും. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും.

അനധികൃത സ്വത്ത് സമ്പാദന കേസ് അജിത് കുമാറിനെതിരെ തുടര്‍ നടപടിയില്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ആശ്വാസം. കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി. അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് നൽകിയ…