ഫിറ്റ്നെസ് തെളിയിക്കാൻ ഇനി യോ യോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ പോരാ ഇന്ത്യൻ ടീമിന് ബ്രോങ്കോ ടെസ്റ്റുമായി ഗംഭീര്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ശാരീരികക്ഷമത തെളിയിക്കാന്‍ ഇനി യോയോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ മതിയാവില്ല. പേസ് ബൗളര്‍മാരുടെ ഫിറ്റ്നെസ് പരിശോധനക്കായി റഗ്ബി താരങ്ങള്‍ക്ക് നടത്തുന്ന ശാരീരികക്ഷമതാ നിലവാര ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റും നടത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.…









