Category: News

ചൈനയ്ക്ക് ഇളവ്; അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന് ഇനി ഇളവുകൾ

ചൈന ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (FDI) കേന്ദ്രമന്ത്രിസഭ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, പത്ത് ശതമാനത്തിൽ താഴെയുള്ള ചെറുകിട നിക്ഷേപങ്ങൾക്ക് ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല; നിക്ഷേപവിവരം അറിയിച്ചാൽ മാത്രം മതിയാകും. എന്നാൽ…

നെതന്യാഹു എവിടെ? നിഗൂഢത തുടരുന്നു

ഇറാൻ വാർത്താ ഏജൻസിയായ തസ്നിം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഇറാൻ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ നാല് ദിവസമായി നെതന്യാഹു പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതും, ദിവസേന മൂന്നോ നാലോ വീഡിയോകൾ പോസ്റ്റ്…

സൗദിയുടെ ബദൽ നീക്കം; ഇന്ധനക്ഷാമം തീർക്കാൻ ഇളവുകളുമായി ട്രംപ്

ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി അരാംകോ ചെങ്കടൽ വഴി എണ്ണനീക്കം ആരംഭിച്ചു. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴി യാൻബു തുറമുഖത്തെത്തിച്ചാണ് ടാങ്കറുകളിൽ എണ്ണ സംഭരിക്കുന്നത്. ഇതോടൊപ്പം ആഗോള ഇന്ധനക്ഷാമം കുറയ്ക്കാൻ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ട്രംപ് ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചു. അബുദാബിയിലെ അഡ്‌നോക്…

ഇസ്രായേലിൽ ഇറാൻ്റെ ക്ലസ്റ്റർ ബോംബ് ആക്രമണം പ്രതിരോധം പാളുന്നതായി റിപ്പോർട്ട്

ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ പകുതിയോളവും വിനാശകരമായ ക്ലസ്റ്റർ ബോംബുകളാണെന്ന് റിപ്പോർട്ട്. യുദ്ധം പത്തുദിവസം പിന്നിടുമ്പോൾ ജനവാസമേഖലകളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരു വലിയ മിസൈലിൽ നിന്ന് നൂറുകണക്കിന് ചെറുബോംബുകൾ ചിതറിത്തെറിക്കുന്നതിനാൽ…

ഇറാൻ ആക്രമണം നിയമവിരുദ്ധം; മൊജ്തബ ഖാംനഇക്ക് പിന്തുണയുമായി ഉത്തര കൊറിയ

ഇറാനെതിരായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തെ കടുപ്പത്തിൽ വിമർശിച്ചുകൊണ്ട് ഉത്തര കൊറിയ രംഗത്തെത്തി. ഇറാൻ്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖാംനഇയുടെ നിയമനത്തെ ഉത്തര കൊറിയ മാനിക്കുന്നു. ഇറാൻ്റെ രാഷ്ട്രീയ വ്യവസ്ഥയെയും പരമാധികാരത്തെയും ലംഘിക്കുന്ന ബാഹ്യ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം…

ഇന്ത്യയിൽ ആദ്യ ദയാവധം: ഹരീഷ് റാണയുടെ വെൻ്റിലേറ്റർ മാറ്റാൻ സുപ്രീംകോടതി അനുമതി

13 വർഷമായി വെന്റിലേറ്ററിൽ കഴിയുന്ന ഹരീഷ് റാണയ്ക്ക് രാജ്യാദ്യമായി സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകി. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ച്, ചികിത്സ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

പാചകവാതക പ്രതിസന്ധി: വാണിജ്യ സിലിണ്ടർ വിതരണം നിർത്തി; ഹോട്ടലുകൾ പ്രതിസന്ധിയിൽ

ഇറാൻ യുദ്ധം നീളുന്നതിനിടെ രാജ്യത്ത് പാചകവാതക ക്ഷാമം അതീവ രൂക്ഷമായി. എൽപിജി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവെച്ചു. അടിയന്തരമല്ലാത്ത മേഖലകളിൽ വിതരണം തടയാൻ എൽപിജി ഫെഡറേഷൻ നിർദേശം നൽകി. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് സിലിണ്ടർ…

‘യുദ്ധം എപ്പോൾ തീർക്കണമെന്ന് ഇറാൻ തീരുമാനിക്കും’; ട്രംപിനെ വെല്ലുവിളിച്ച് ഐആർജിസി

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചെങ്കിലും, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത…

ദേശീയപാത ഉദ്ഘാടനം: മന്ത്രി റിയാസിനെ ഒഴിവാക്കി; മുഖ്യമന്ത്രിയും പങ്കെടുക്കില്ല

കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5500 കോടി രൂപ ചിലവാക്കിയിട്ടും നോഡൽ ഓഫീസറായ മന്ത്രിയെ…

ഹോർമുസിൽ ഇറാൻ്റെ കപ്പൽ കെണി തിരിച്ചടിക്കുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ സ്ഥാപിച്ചത് ആഗോള ഇന്ധന വിതരണത്തെ ബാധിച്ചു. ഇതിന് മറുപടിയായി മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ്റെ നീക്കത്തിനെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…