Category: News

കെ. ബാബു മത്സരത്തിനില്ല; നേതൃത്വത്തെ നിലപാടറിയിച്ചു

ആരോഗ്യ കാരണങ്ങളാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. മുപ്പത് വർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച തനിക്ക് എല്ലാം നൽകിയത് പാർട്ടിയും തൃപ്പൂണിത്തുറയുമാണെന്നും, ഇനി വിശ്രമം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 1991 മുതൽ തുടർച്ചയായി…

അഖിൽ മാരാർ ട്വന്റി 20യിൽ; കൊട്ടാരക്കരയിൽ മത്സരിച്ചേക്കും

സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20-യിൽ ചേരുന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സാബു എം. ജേക്കബ് അദ്ദേഹത്തിന് അംഗത്വം നൽകും. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി അഖിൽ കൊട്ടാരക്കരയിൽ മത്സരിക്കാനാണ് സാധ്യത. നേരത്തെ കോൺഗ്രസുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും…

റഷ്യ-ഉക്രൈൻ സമാധാന ചർച്ച പാളി യുഎസ് ഇടപെടലും പരാജയം

ജനീവയിൽ നടന്ന റഷ്യ-ഉക്രൈൻ സമാധാന ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താനായില്ലെന്നും റഷ്യ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി ആരോപിച്ചു. ചില കാര്യങ്ങളിൽ ധാരണയായെങ്കിലും നിർണ്ണായക വിഷയങ്ങളിൽ ഇരുപക്ഷവും ഇപ്പോഴും വ്യത്യസ്ത നിലപാടുകളിലാണ്. സപോറീഷ്യ ആണവനിലയത്തിന്റെ…

ജയലക്ഷ്മി സിൽക്സ് തീപിടിത്തം: 50 കോടിയുടെ നഷ്ടം; കാരണം അവ്യക്തം

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് എഫ്ഐആർ. ഷോറൂം മാനേജർ കെ. അജേഷിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. വിഷു-റംസാൻ വിപണി ലക്ഷ്യമിട്ടുള്ള വൻ വസ്ത്രശേഖരമാണ് നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നെങ്കിലും…

രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 16-ന്

പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 26-ന് വിജ്ഞാപനം വരും. മാർച്ച് 5 വരെ പത്രിക നൽകാം. മാർച്ച് 16-ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. അന്ന് രാത്രി തന്നെ…

ബസ്സുകൾ കൂട്ടിയിടിച്ചു: 4 വിദ്യാർത്ഥികൾക്ക് പരിക്ക്

എറണാകുളത്ത് ജയ് ഭാരത് കോളേജ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ കാൽ കാബിനിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ പെരുമ്പാവൂർ റൂട്ടിലെ അറയ്ക്കപ്പടിയിലാണ്…

എഐ ഉച്ചകോടിക്ക് ബിൽ ഗേറ്റ്സില്ല; വിവാദങ്ങൾക്കിടെ പിന്മാറ്റം സ്ഥിരീകരിച്ചു

ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പിന്മാറി. മുഖ്യപ്രഭാഷകനായി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് അദ്ദേഹം തന്റെ സന്ദർശനം റദ്ദാക്കിയത്. ബിൽ ഗേറ്റ്‌സിന് പകരം ഫൗണ്ടേഷൻ പ്രതിനിധി അങ്കുർ വോറ…

ചർച്ചകൾ പരാജയം; യുദ്ധഭീതിയിൽ ലോകം: എണ്ണയ്ക്കും സ്വർണ്ണത്തിനും തീപിടിച്ചു

റഷ്യ-യുക്രെയ്ൻ, ഇറാൻ-യുഎസ് സമാധാന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ ഒമാനും യുഎസും മധ്യസ്ഥത വഹിച്ചെങ്കിലും ധാരണയിലെത്താനായില്ല. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. യുഎസ് മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചു. ഇതോടെ…

ഇറാൻ-യുഎസ് യുദ്ധഭീതി: സ്വർണവിലയും വിപണിയും കുതിക്കുന്നു!

യുദ്ധഭീതിയൊഴിയാതെ പശ്ചിമേഷ്യ; വിപണിയിൽ മുന്നേറ്റം ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെ ആഗോള ഓഹരി വിപണികളിൽ നേട്ടം. ഇന്ത്യൻ വിപണിയും പോസിറ്റീവായി വ്യാപാരം തുടങ്ങാനാണ് സാധ്യത. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി വിലകൾ ഉയരുകയാണ്. അതിനിടെ, തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ ദ്വീപ് മൗറീഷ്യസിന്…

16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്? ഐടി നിയമം മാറുന്നു

ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യയും ഒരുങ്ങുന്നു. ഇതിനായി 2021-ലെ ഐടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കുട്ടികളുടെ സൈബർ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തിയാണ് ഈ നീക്കം.