Category: News

ആര്‍.ജെ.ഡിക്കൊപ്പമുളള സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമെന്ന് കോണ്‍ഗ്രസ്

പാട്‌ന: മഹാഗഡ്ബന്ധനൊപ്പമുള്ള സഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് ഇനി തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ അധ്യക്ഷന്‍മാര്‍ക്കും ഭാരവാഹികള്‍ക്കും മുന്നണിയിലെ മറ്റ് സംഘടനാ നേതാക്കള്‍ക്കൊപ്പവും നടത്തിയ…

അച്ഛനെ മകൻ വെട്ടിയത് 47 തവണ കണ്ണിന് വെട്ടി മുഖം വികൃതമാക്കി ലഹരിയിൽ രക്ഷിതാക്കളെ മനസിലായില്ലെന്ന് മൊഴി

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നടരാജനെ മകൻ നവജിത്ത് 47 തവണയാണ് വെട്ടിയത്. മുഖവും തലയും വെട്ടി വികൃതമാക്കി. പ്രതി അതിമാരകമായ ലഹരിമരുന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 30കാരനായ പ്രതി ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം…

ഓസ്റ്റിന്‍ പിന്മാറിയതിന് പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാലും പുതുമുഖ സംവിധായകരും

അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ആരാധകര്‍ ഒരുപാട് ആഘോഷമാക്കിയ പ്രൊജക്ടായിരുന്നു L365. നടനായും സഹസംവിധായകനായും പ്രേക്ഷകര്‍ക്ക് പരിചിതനായ ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമായിരുന്നു ഇത്. ക്യാമറക്ക് മുന്നില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലാണെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കി.ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ പൊലീസ് കുപ്പായമണിയുന്നു…

ജ്യൂസ് കൊടുത്തു, കഴിച്ചില്ല രാഹുൽ ഈശ്വർ ഇപ്പോഴും നിരാഹാരത്തിൽ

തിരുവനന്തപുരം: നിരാഹാര സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് രാഹുൽ ഈശ്വറിന്റെ തീരുമാനമെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. ജ്യൂസ് കൊടുത്തപ്പോൾ രാഹുൽ കഴിച്ചില്ലെന്നും ഇപ്പോഴും അദ്ദേഹം നിരാഹാരത്തിൽ തന്നെയാണ് എന്നും ദീപ. ജാമ്യം നിരസിച്ചപ്പോൾ ഉണ്ടായ വിഷമം മൂലവും സത്യം വിളിച്ചുപറഞ്ഞതിന് ജയിലിൽ…

ഗസയിൽ തണുപ്പിനെ ചെറുക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുന്നു യു.എൻ

ന്യൂയോർക്ക്: ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാലത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. 8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തു. നവംബർ ഒന്നിനും 27…

കിഫ്ബി മസാല ബോണ്ട് കേസ് മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കെന്ന് ഇ ഡി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ…

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള CPIM നീക്കമാണ് രാഹുലിനെതിരായ നടപടികൾ എം ടി രമേശ്

തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടികൾ ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഐഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊടുങ്ങല്ലൂരിൽ അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം.ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നു തുടങ്ങിയതോടെയാണ്…

രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ യുവനടിയെ ഉടന്‍ ചോദ്യംചെയ്യും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി…

തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം: കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം…

കണ്ണട വച്ചിട്ട് ഒരെണ്ണം എടുക്കണോ ലാലേട്ടനെ വരെ സൈഡ് ആക്കിയ ആറ്റിറ്റ്യൂഡുമായി അർസ്ലൻ ഖുറേഷി

കുട്ടികളുടെ ഓമനത്വം എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പോലും ആകർഷിച്ച ഒരു കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം. അത് മറ്റാരുമല്ല, അർസ്ലൻ ഖുറേഷി എന്ന കുഞ്ഞു മോഡലാണ്. വളരെ രസകരമായാണ് മോഹൻലാലിന് ഒപ്പം അർസ്ലൻ ഫോട്ടോ…