Category: News

ഇറാനുമായി പഴയ ബന്ധമില്ല; കടുത്ത നിലപാടുമായി യുഎഇ

ഗൾഫ് മേഖലയിൽ ഇറാൻ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും കണക്കിലെടുക്കുമ്പോൾ, പഴയ രീതിയിലുള്ള ബന്ധം പുനഃസ്ഥാപിക്കുക ദുഷ്കരമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ലന നുസെയ്ബ പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാകുന്നത് ഇനി എളുപ്പമാകില്ലെന്നും അവർ വ്യക്തമാക്കി. ലോകമാതൃകയായ യുഎഇയുടെ സാമ്പത്തിക…

കൊച്ചിയിലെ ഇറാൻ നാവികർ മടങ്ങി;പടക്കപ്പൽ തുറമുഖത്ത് തുടരും

കൊച്ചിയിൽ അഭയം തേടിയ ഇറാനിയൻ നാവികരെ കേന്ദ്ര സർക്കാർ സഹായത്തോടെ നാട്ടിലെത്തിച്ചു. അമേരിക്ക മുക്കിയ ഇറാൻ കപ്പലിലെ നാവികരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് അർമേനിയ വഴിയുള്ള പ്രത്യേക വിമാനത്തിലാണ് സംഘം മടങ്ങിയത്. ഇറാൻ യുദ്ധക്കപ്പൽ നിലവിൽ ഇന്ത്യൻ നാവികസേനയുടെ കർശന സുരക്ഷയിൽ കൊച്ചിയിൽ…

റഷ്യൻ എണ്ണ: ഇന്ത്യയെ യുഎസ് വേട്ടയാടിയെന്ന് ഇറാൻ; ടാങ്കറുകൾക്ക് വഴിതുറന്നു; ഇറാനുമായി മോദിയുടെ നയതന്ത്ര സൗഹൃദം

റഷ്യൻ എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക വേട്ടയാടിയെന്നും എന്നാൽ ഇപ്പോൾ അതേ എണ്ണയ്ക്കായി അമേരിക്ക ലോകരാജ്യങ്ങൾക്ക് മുന്നിൽ കെഞ്ചുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. യൂറോപ്പിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. അതേസമയം, അബുദാബിയിലെ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേരെ അധികൃതർ…

കൊച്ചിയിലെ ഇറാൻ നാവികർ മടങ്ങി അർമേനിയയിലേക്ക് പ്രത്യേക വിമാനത്തിൽ

കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവനിലെ 107 നാവികരും 33 സാധാരണക്കാരും അർമേനിയയിലേക്ക് മടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. കപ്പൽ കൊച്ചിയിൽ തുടരുമ്പോൾ നാവികർ മാത്രം മടങ്ങിയത് ശ്രദ്ധേയമായി. ഇന്ത്യൻ നേവിയുടെ…

ഹോർമുസ് പ്രതിസന്ധി: ട്രംപിന് ഇറാന്റെ പ്രഹരം; ഇന്ത്യയ്ക്കും ഭീഷണി

ഇറാന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പാവസർക്കാരിനെ പ്രതിഷ്ഠിക്കാമെന്ന ട്രംപിന്റെ മോഹങ്ങൾ തകർന്നു. സൈനികമായി തിരിച്ചടികൾ നേരിട്ടിട്ടും ഇറാൻ കീഴടങ്ങാൻ തയ്യാറാകാത്തത് അമേരിക്കയെ വെട്ടിലാക്കി. പകരം ഹോർമുസ് കടലിടുക്കും ആഗോള എണ്ണവിപണിയും കേന്ദ്രീകരിച്ചുള്ള ഇറാന്റെ യുദ്ധതന്ത്രങ്ങൾ ട്രംപിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക്…

ഇറാഖിൽ യുഎസ് ഇന്ധന വിമാനം തകർന്നു; നാല് സൈനികർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ ബോയിംഗ് കെസി-135 ഇന്ധന വിമാനം തകർന്ന് നാല് സൈനികർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ശത്രുരാജ്യങ്ങളുടെ ആക്രമണമല്ല അപകടകാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താൻ യുഎസ് സെൻട്രൽ കമാൻഡ്…

അതിർത്തി കടന്ന് ആക്രമണം: പാക് സൈന്യത്തിന് കനത്ത തിരിച്ചടി

പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി അഫ്ഗാനിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ കോഹാറ്റ് സൈനിക കോട്ടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായാണ് സൂചന. അതിർത്തിയിലെ പാക് സൈനിക നടപടികൾ നിയന്ത്രിക്കുന്ന പ്രധാന കമാൻഡ്…

ആലുവയിൽ അട്ടിമറിക്ക് ആരിഫ് അൻവർ സാദത്തിനെതിരെ മുൻ എംപി എത്തിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിപിഐഎമ്മിൽ ധാരണയായി. യുഡിഎഫ് കോട്ടയായ ആലുവയിൽ മുൻ എംപി എ എം ആരിഫിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇതോടെ മണ്ഡലത്തിൽ ആരിഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർധിച്ചു. 2011 മുതൽ അൻവർ സാദത്ത് നിലനിർത്തുന്ന ആലുവ…

ഇറാന്റെ ആണവ നിലപാട് യുഎസ് മനസ്സിലാക്കിയില്ല: അബ്ബാസ് അരാഗ്ചി

ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇറാന്റെ ആണവ പദ്ധതികൾ അമേരിക്ക തള്ളിയത് സാങ്കേതിക വശങ്ങൾ മനസ്സിലാക്കാത്തതിനാലാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകിയിട്ടും യുഎസ് അത് നിരസിച്ചുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. എണ്ണവില വർധന അമേരിക്കയ്ക്ക് ലാഭമുണ്ടാക്കുമെന്ന…

റഷ്യൻ എണ്ണ: ഇന്ത്യയ്ക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങൾക്ക് ഇളവ് നൽകി യുഎസ്

മധ്യേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എണ്ണവില ബാരലിന് 100 ഡോളർ കടന്നതോടെ, കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു. ഇന്ത്യയ്ക്ക് നേരത്തെ തന്നെ ഇളവ് നൽകിയിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിന്റെ…