Category: News

ഹോർമുസ് യുദ്ധക്കളമാകുന്നു: അമേരിക്കയും ഇറാനും നേർക്കുനേർ

പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധം കടുത്തതോടെ ആഗോള എണ്ണവിലയിലും ഓഹരി വിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തി. യുഎസ് ഇറാന്മേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇവിടെക്കൂടി കടന്നുപോകുന്ന…

അസം ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി; 27 പേർക്ക് താൽക്കാലിക ആശ്വാസം

27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ്…

കുടുംബവഴക്ക്: ആലപ്പുഴയിൽ യുവാവ് ബന്ധുവിന്റെ കത്തിക്കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

ആലപ്പുഴ കാഞ്ഞിരംചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് കത്തിക്കുത്തേറ്റു മരിച്ചു. പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ ബന്ധുവായ റോബിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിൽ വെച്ച് ഞായറാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം നടന്നത്.…

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്ന് പ്രതി

കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 103(1) (കൊലപാതകം), 126(2) (അതിക്രമിച്ചു കടക്കൽ) എന്നിവ പ്രകാരമാണ് കുറ്റം തെളിഞ്ഞത്.…

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വാട്സാപ്പ് സ്ക്രീൻഷോട്ടും ഫോട്ടോയും ഇനി ടിക്കറ്റായി അംഗീകരിക്കില്ലെന്ന് റെയിൽവേ

ട്രെയിൻ യാത്രകളിൽ വാട്സാപ്പിൽ ലഭിക്കുന്ന ടിക്കറ്റിന്റെ ഫോട്ടോയോ സ്ക്രീൻഷോട്ടോ സാധുവായ രേഖയായി കണക്കാക്കില്ലെന്ന് റെയിൽവേയുടെ കർശന മുന്നറിയിപ്പ്. സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ തിരുത്താനും മറ്റുള്ളവർക്ക് പങ്കുവെക്കാനും സാധിക്കുന്നതിനാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ടിക്കറ്റ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി.…

അമ്പലപ്പുഴയിൽ വാക്‌പോര് രൂക്ഷം; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ജി. സുധാകരൻ എംഎൽഎ

ആലപ്പുഴ അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരനും സിപിഎം നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമാകുന്നു. മുതിർന്ന സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പഠിക്കണമെന്ന് ജി. സുധാകരൻ പരിഹസിച്ചു. ശനിയാഴ്ച തന്റെ ഓഫീസിലേക്ക് സിപിഎം…

ഗാനകോകിലം എസ്. ജാനകി ഓർമ്മയായി

ബെംഗളൂരു: ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന വിഖ്യാത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി (88) വിടവാങ്ങി. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകിയമ്മ ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. കൊച്ചുമകൾ…

കണ്ണൂരിൽ ദാരുണ അപകടം; കാർ മരത്തിലിടിച്ച് നാല് മരണം, ഒരാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.അഞ്ചുപേരാണ് അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും…

കോറോ ഹെൽത്ത് ഓഫീസുകൾ പൂട്ടുന്നത് പുനഃപരിശോധിക്കണം, ഇല്ലെങ്കിൽ കർശന നിയമനടപടി; കമ്പനിക്ക് മുന്നറിയിപ്പുമായി മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കേരളത്തിലെ കോറോ ഹെൽത്തിന്റെ (CorroHealth) എണ്ണൂറോളം ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം കമ്പനി പുനഃപരിശോധിക്കണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ കർശന നിർദേശം.…

കശുവണ്ടി അഴിമതിക്കേസ്: സെക്രട്ടറി കെ. ബിജുവിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി; പുതിയ സത്യവാങ്മൂലം നൽകാൻ നിർദേശം

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് സത്യവാങ്മൂലം തള്ളിയത്. കോടതിയോട്…