Category: News

ഹൃദയവും കേക്കും വിവാഹവാർഷികത്തില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ

വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാവ്യാ മാധവൻ. ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ്…

വാഗ്ദാനങ്ങൾ പാഴായി നിപ അനാഥമാക്കിയ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാർ

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് അനാഥമായ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുത്തലിബിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. നിപ ബാധിച്ച് രണ്ട് സഹോദരങ്ങളും ഉപ്പയും നഷ്ടപ്പെട്ട മുത്തലിബിന് ഉമ്മ മാത്രമാണുള്ളത്.…

26/11 രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം.…

നാട്ടിക അപകടം വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ എന്ന് സംശയം

തൃപ്രയാര്‍: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലു…

മുണ്ടക്കൈ – ചൂരൽമല ദുരന്തം സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന്…

സ്റ്റീഫന്‍ നെടുമ്പളളിയോ അബ്രാം ഖുറേഷിയോ മോഹന്‍ലാലിനൊപ്പം രാം ഗോപാല്‍ വര്‍മ

മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എമ്പുരാന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം സൈബറിടത്ത് ശ്രദ്ധനേടുകയാണ്. ‘കമ്പനിയുടെ ഓര്‍മകള്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരേയൊരു മോഹന്‍ലാലിനൊപ്പം’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചത്.…

പൊന്നാനി കർമ്മറോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞു കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാ‌ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറി‌‌ഞ്ഞു. പൊന്നാനി കർമ്മ റോഡിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ വരുന്നതും പുഴയിലേക്ക് മറിയുന്നതും…

മക്കളെ കാത്തുനിൽക്കവേ അപകടം ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു, യുവതിയെ ഞൊടിയിടയിൽ രക്ഷപ്പെടുത്തി പൊലീസ്

കാണ്‍പൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ മക്കളെ കാത്ത് നിൽക്കുന്നതിനിടെയാണ് സ്ത്രീ അബദ്ധത്തിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണത്. ഞൊടിയിടയിൽ പൊലീസുകാരന്‍റെ കൃത്യമായ ഇടപെടൽ സ്ത്രീയുടെ ജീവൻ രക്ഷിച്ചു.കാൺപൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലാണ്…