വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാവ്യാ മാധവൻ. ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്.

കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമിൽ ദിലീപും വെള്ള ചുരിദാറിൽ കാവ്യയും പോസ് ചെയ്തിരിക്കുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ് കാവ്യ. മകൾ മഹാലക്ഷ്മിയുടെ പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *