കുട്ടിയാന കുഴിയില്‍ വീണു; രക്ഷപ്പെടുത്തി അമ്മയ്ക്കൊപ്പം ചേര്‍ത്ത് വനപാലകര്‍
ജനവാസമേഖലയിലെ കുഴിയിൽ വീണതിനെത്തുടര്‍ന്ന് ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്. ഗോവനൂര്‍ ഗ്രാമത്തിലെ വനാതിര്‍ത്തി. ഗ്യാസ് ഗോഡൗണിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പരിചിതമല്ലാത്ത ശബ്ദം. നാട്ടുകാരെത്തി നോക്കുമ്പോള്‍ കുഴിയില്‍ കാട്ടാനക്കുട്ടി. പൊള്ളാച്ചി, കോയമ്പത്തൂര്‍ റേഞ്ചിവെ വനപാലകസംഘം വേഗം സ്ഥലത്തെത്തി.…