Category: News

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 )ആണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ തീയണക്കാൻ…

ഗ്രീഷ്മയുടെ വിധിയറിയാന്‍ വൈകും ശിക്ഷാവിധി ഇന്നില്ല വാദം കേള്‍ക്കും

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം…

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്.…

കസ്റ്റഡിയിലുള്ളയാൾ പ്രതിയല്ല അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ…

അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസ് ഇമ്രാന്‍ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴുവര്‍ഷവും തടവ്

ഇസ്‌ലാമാബാദ്: അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. വ്യത്യസ്ത കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ മാറ്റിയ വിധി പ്രസ്താവമാണ്…

ഒരുപാട് സന്തോഷം എന്നെ ചേര്‍ത്തുപിടിച്ചു ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.എന്നെ ചേര്‍ത്തുപിടിച്ചു,…

മാര്‍ക്കോ ടിക്കറ്റ് വിലയില്‍ വന്‍ സര്‍പ്രൈസ് ഓഫര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം…

ടേക്ക് ഓഫിനിടെ കയോട്ടിയെ ഇടിച്ചു ഉടൻ തിരിച്ചു പറന്നു

ചിക്കാഗോ: വന്യമൃഗത്തെ ഇടിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചുപറന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍പ്പെട്ട ഫീനിക്സിലേക്ക് പുറപ്പെട്ട വിമാനമാണ് ചിക്കാഗോയിലേക്ക് തിരിച്ചുവിട്ടത്. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ കാട്ടുനായയെ (കയോട്ടി) ഇടിക്കുകയായിരുന്നു. ബോയിങ് 737 മാക്സ് 9 വിമാനമാണ്…