Category: News

നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

ഇടുക്കി: നടൻ നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ മൂലമാണെന്നും പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ്…

ട്രെയിനുകളിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പ്രതിയെ പിടികൂടി പൊലീസ്

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പ്രതി ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി…

ഒരു അനധികൃത കുടിയേറ്റക്കാരനേയും അനുവദിക്കില്ല അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം…

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി…

ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡ്‌ കെ സി വേണുഗോപാല്‍

ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൊലീസ് എത്തുമ്പോൾ ബിജെപി സിപിഐഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു.ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ…

തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ സർവേ പൂർത്തിയാകാൻ സർക്കാർ ലക്ഷ്യം

തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ഉറപ്പായിരുന്നു ജാതി സെൻസസ്. ജയിച്ചുകയറിയതിന് ശേഷം രേവന്ത് റെഡ്ഡി സർക്കാർ ഉടൻ തന്നെ സെൻസസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വലിയ തയ്യാറെടുപ്പിന് ശേഷമാണ് ഇന്ന് സെൻസസ് ആരംഭിച്ചത്. പിന്നോക്ക വികസമന്ത്രി പൂനം പ്രഭാകർ സർവേ നടപടികൾ ഉദ്ഘാടനം…

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്

നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി…

പരിമിതികൾ പഴങ്കഥ സ്‌കൂൾ കായികമേളയിലെ ഭിന്നശേഷിക്കാരുടെ വിശേഷം

മലപ്പുറം പാണ്ടിക്കാട് സ്വദേശി ശ്രീജിൻഷയുടെ കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നമാണ് പൂവണിഞ്ഞത്. ജന്മനാ കാഴ്ചശക്തിയില്ല. പക്ഷെ പരിമിതികൾ പഴങ്കഥയാക്കി സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരുടെ മിക്സഡ് സ്റ്റാൻഡിങ് ജമ്പിൽ ശ്രീജിൻഷയും ഭാഗമായി. മങ്കട GHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ…

ഐപിഎല്‍ താരലേലത്തിൽ ഞെട്ടിക്കാൻ ഇറ്റലിയില്‍ നിന്നൊരു താരവും ആരാണ് ഓൾ റൗണ്ടര്‍ തോമസ് ഡ്രാക്ക

മുംബൈ: ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ താരവും. ഇറ്റലിയുട തോമസ് ഡ്രാക്കയാണ് ഓള്‍ റൗണ്ടര്‍ വിഭാഗത്തില്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഭാഗികമായി കത്തിനശിച്ചു

ആലുവ: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ കാറില്‍…