Category: Sports

ഹര്‍ദികിന് ബിസിസിഐയുടെ വകയും ‘തല്ല്’; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇതത്ര നല്ല സമയമല്ലെന്ന് വേണം കരുതാന്‍. കളിക്കളത്തിലും പുറത്തും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ബിസിസിഐയുടെ നടപടിക്ക് കൂടി വിധേയനാകുകയാണ് താരം. പഞ്ചാബിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. 20 ഓവര്‍ കൃത്യ സമയത്ത്…

ഗുജറാത്തിനെതിരെ അനായാസ ജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒന്‍പതോവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്ത് സ്കോര്‍ അന്‍പത് റണ്‍സ് കടത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പടെ ആറുപേര്‍ രണ്ടക്കം കടക്കാതെ…

20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍…

ചിന്നസ്വാമിയില്‍ വെടിക്കെട്ടിന് ഹൈദരാബാദ്; ആര്‍സിബി വിയര്‍ക്കും

ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മല്‍സരം. മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന. 199 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും മുംബൈ…

ഹര്‍ദിക് പാണ്ഡ്യയേയും സഹോദരനെയും പറ്റിച്ച് ബന്ധു; തട്ടിയത് കോടികള്‍

ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയേയും സഹോദരനെയും ബിസിനസില്‍ ചതിച്ച ബന്ധു അറസ്റ്റില്‍. വൈഭവ് പാണ്ഡ്യ എന്ന ബന്ധുവുമായി ഇവര്‍ക്ക് ബിസിനസ് പാര്‍ട്ട്നര്‍ഷിപ്പുണ്ടായിരുന്നു. ഏകദേശം 4.3 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് പരാതി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ബിസിനസ്”2021 ലാണ് മൂവരും ചേര്‍ന്ന്…

ഓപണിങില്‍ 130 സ്ട്രൈക്ക്റേറ്റ് മോശമല്ല’; കോലിയെ തുണച്ച് ലാറ

അഞ്ച് കളിയില്‍ നിന്ന് 316 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണെങ്കിലും സ്ട്രൈക്ക്റേറ്റ് ചൂണ്ടി കോലിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാനാവാത്തത് ചൂണ്ടി കോലിയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് എന്ന മുറവിളിയും ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ കോലിയെ…

തകര്‍ത്തടിച്ച് മുംബൈ ബാറ്റർമാർ; കൂറ്റന്‍ സ്കോര്‍; സീസണിലെ ആദ്യ ജയം

റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്. 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ. 29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ…

ഐപിഎൽ തിരക്കിനിടയിൽ ഹാർദിക് പാണ്ഡ്യ സോമനാഥ ക്ഷേത്രത്തിൽ; കന്നി ജയം തേടി മുംബൈ

ഐ.പി.എല്‍ തിരക്കിനിടെയില്‍‌ മുംബൈ നായകന്‍ ഹാർദിക് പാണ്ഡ്യ, ഗുജറാത്തിലെ പ്രഭാസ് പടാനിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. പൂജ ചെയ്യുന്നതിന്റെയും പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് സോമനാഥ് ക്ഷേത്രം. ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായി…

പിഴച്ചത് എനിക്കല്ല’; തോല്‍വിയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഗില്‍

പഞ്ചാബ് കിങ്സിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ഈ സമയം അതുവരെ കളിയില്‍ ഒരോവര്‍ പോലും എറിയാതെ നിന്നിരുന്ന ദര്‍ശന്‍ നല്‍കാണ്ഡെയുടെ കൈകളിലേക്കാണ് ശുഭ്മാന്‍ ഗില്‍ പന്ത് നല്‍കിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍…

ഹര്‍ദിക് സ്വമേധയാ ക്യാപ്റ്റനായതല്ല; രോഹിത് പിന്തുണയ്ക്കണം’; ക്ലര്‍ക്ക്

തുടരെ മൂന്ന് തോല്‍വികള്‍. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഉയര്‍ന്ന അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആദ്യ മൂന്ന് മല്‍സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അഹമ്മദാബാദിലും ഹൈദരാബാദിലും ഹര്‍ദിക്കിന് നേരെ കൂവിയ കാണികള്‍ വാങ്കഡെയിലും അത് ആവര്‍ത്തിച്ചു.…