ഫർഹാന്റെ റെക്കോർഡ് പ്രകടനം; റിസ്‌വാനെ പിന്നിലാക്കി, ബാബറിനും ഭീഷണി
ടി20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ പാക് താരം എന്ന റെക്കോർഡ് സാഹിബ്സാദ ഫർഹാൻ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തോടെ മുഹമ്മദ് റിസ്വാനെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരെ 45 പന്തിൽ 63…
കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം: മന്ത്രി വീണാ ജോർജിന് പരിക്ക്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പീക്കർ എ.എൻ. ഷംസീറും സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും അവർക്ക്…
സഞ്ജു ഓപ്പണറല്ല, മൂന്നാം നമ്പറിൽ ഇറങ്ങണം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സുരേഷ് റെയ്ന
സിംബാബ്‌വെക്കെതിരായ നിർണ്ണായക ലോകകപ്പ് പോരാട്ടത്തിൽ സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും ഉൾപ്പെടുത്തണമെന്ന് സുരേഷ് റെയ്ന. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം സഞ്ജുവിന് ഗുണകരമാകുമെന്നും റെയ്ന അഭിപ്രായപ്പെട്ടു. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറാക്കുന്നതിന് പകരം മൂന്നാം നമ്പറിൽ ഇറക്കണമെന്ന് സുരേഷ് റെയ്ന നിർദേശിച്ചു. തിലക്…
തുർക്കി സൈനിക വിമാനം തകർന്നു: 20 മരണം
അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കി സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്നു വീണു. അപകടസമയത്ത് വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കിയുടെ സി-130 (C-130) സൈനിക കാർഗോ വിമാനം അതിർത്തിയിൽ തകർന്നു വീണു.…
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്: മുട്ടുവേദനയ്ക്ക് എത്തിയ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് യുവാവും കുടുംബവും രംഗത്ത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ടൈൽസ് തൊഴിലാളിയായ സനൂപിനാണ് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. സ്വന്തമായി ബൈക്ക് ഓടിച്ചു വന്ന യുവാവിന്റെ കാഴ്ച പോയത് അധികൃതരുടെ ക്രൂരമായ അനാസ്ഥയാണെന്ന് കുടുംബം…
പാക് പ്രധാനമന്ത്രിയെ രക്ഷിച്ചെന്ന് ട്രംപ്: വീണ്ടും അവകാശവാദം
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ലഘൂകരിച്ചത് താനാണെന്ന അവകാശവാദം ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് വിവാദ അവകാശവാദങ്ങൾ ആവർത്തിച്ചു. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ…
വിദ്യാർത്ഥിനിയുടെ മരണം: ശരീരത്തിലെ മുറിവുകളിൽ ദുരൂഹത
കോഴിക്കോട് കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി ശ്രീനന്ദയെ (21) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ നെറ്റിയിലെയും താടിയിലെയും മുറിവുകൾ മരണത്തിൽ ദുരൂഹത ഉയർത്തുന്നു. ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.ചൊവ്വാഴ്ച കോളേജ് കഴിഞ്ഞെത്തിയ ശ്രീനന്ദ ക്ഷേത്ര ഉത്സവത്തിന്…
വിജയ്–രശ്മിക വിവാഹം: 100 അതിഥികൾ മാത്രം; മൊബൈലിന് വിലക്ക്
സിനിമാ ലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം നാളെ (ഫെബ്രുവരി 26) നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ‘ഐടിസി മെമെന്റോസ്’ ആഡംബര റിസോർട്ടാണ് വിവാഹവേദി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇത്.ആഡംബരങ്ങൾ ഒഴിവാക്കി, ഉദയ്പൂരിലെ ഐടിസി മെമെന്റോസ്…
തന്ത്രി ആശുപത്രിയിൽ; രാജീവ് ചന്ദ്രശേഖർ സന്ദർശിക്കും
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയവെ നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിക്കും. ജയിലിൽ കഴിയവെ…
എയിംസില്ല, പദ്ധതികളില്ല; ശ്രദ്ധ പേര് മാറ്റത്തിൽ മാത്രം കേന്ദ്രത്തിനെതിരെ ശശി തരൂർ
ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാനുള്ള കേന്ദ്ര നീക്കത്തെ ശശി തരൂർ എം.പി വിമർശിച്ചു. കേന്ദ്രത്തിന്റെ മുൻഗണന വികസന പദ്ധതികളിലല്ല, മറിച്ച് പേരുമാറ്റത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലയാളത്തിൽ നിലവിൽ ‘കേരളം’ എന്ന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും, ഇംഗ്ലീഷിലും ആ മാറ്റം വരുത്തേണ്ടതുണ്ടോ…










