വിക്കറ്റ് വീഴ്ത്തി പിന്നാലെ ബൗണ്ടറിയും വഴങ്ങി ശിവം ദുബെയോട് കട്ടക്കലിപ്പ്’ ആയി സൂര്യകുമാർ യാദവ്
ഗോൾഡ് കോസ്റ്റ് ∙ ഗ്രൗണ്ടിൽ പൊതുവേ ശാന്തനായി കാണുന്നയാളാണ് ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സമ്മർദഘട്ടങ്ങളിലും ചിരിച്ചുകൊണ്ട് നിൽകുന്ന നായകനെയാണ് ഫീൽഡിൽ പലപ്പോഴും കാണാറുള്ളത്. സഹതാരങ്ങളോടും സൂര്യകുമാർ അങ്ങനെ തന്നെ. എന്നാൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ…
സഞ്ജുവിന്റെ കാര്യത്തിൽ എന്താണ് തീരുമാനം നാലാം ടി20 യിലും അവഗണിച്ചതിനെ വിമർശിച്ച് മുൻ താരം
നാലാം ടി20 യിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്ന് ചോപ്ര പ്രതികരിച്ചു. സഞ്ജു സാംസൺ വിഷയത്തിൽ മാനേജ്‌മെന്റിന്റെയും പരിശീലകന്റെയും നിലപാട് എന്താണ് എന്നാണ്…
ഭ്രമയുഗം ഇന്റർനാഷ്നൽ ആകുന്നു ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാര തിളക്കത്തിന് പിന്നാലെ രാജ്യാന്തര വേദിയിലും അംഗീകാരം നേടാന്‍ ‘ഭ്രമയുഗം’. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം…
ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ…
ഇന്ത്യയിൽനിന്ന് പോയ കപ്പലിന് നേരെ സൊമാലിയൻ തീരത്ത് ആക്രമണം
ദുബായ് ∙ ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ, വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ്…
ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി
ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ…
ശബരിമല സ്വർണക്കൊള്ള മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ശബരിമലയിൽ 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്ന കെ.എസ്. ബൈജു. ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കുമ്പോൾ…
കടം വാങ്ങിയ മെഡലുമായി ഫോട്ടോഷൂട്ട് പരുക്കേറ്റ താരത്തിന് ഭക്ഷണം എടുത്തുനൽകി പ്രധാനമന്ത്രി
ന്യൂഡൽഹി∙ വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്ത് പ്രതിക റാവൽ. ലോകകപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ് ടീമിനു പുറത്തായ പ്രതികയെയും ബിസിസിഐ പ്രധാനമന്ത്രിയുടെ വിരുന്നിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാലിൽ ബാൻഡേജ് ചുറ്റി വീൽ…
ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ 48 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം…
ക്രെഡിറ്റ് അഭിഷേകിനും ഗില്ലിനുമാണ് 200 റൺസടിക്കാവുന്ന പിച്ചല്ലെന്ന് മനസിലാക്കി സൂര്യകുമാർ യാദവ്
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിലെ തകർപ്പൻ വിജയത്തിന് പിന്നാലെ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ബാറ്റർമാർക്കാണ്. പ്രത്യേകിച്ച് അഭിഷേക് ശർമയ്ക്കും ശുഭ്മൻ ഗില്ലിനും.’ മത്സരത്തിൽ 200 റൺസ് അടിക്കാൻ കഴിയില്ലെന്ന്…









