ഖത്തറിനെ ഇനി ഇസ്രഈല്‍ ആക്രമിക്കില്ല നെതന്യാഹു ഉറപ്പ് നല്‍കിയതായി അവകാശപ്പെട്ട് ട്രംപ്
വാഷിങ്ടണ്‍: ഇസ്രഈല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറില്‍ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പുനല്‍കിയതായി ട്രംപ് അവകാശപ്പെട്ടു.ഖത്തര്‍ നല്ലൊരു സഖ്യകക്ഷിയാണെന്നും ഖത്തറുമായുള്ള ബന്ധം നെതന്യാഹു തുടരുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.…
ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം
ആലപ്പുഴ: ചേർത്തലയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത അടിപ്പാതയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്കേറ്റു. ഒൻപത് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കി ഉള്ളവർ ചേർത്തലയിൽ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്
ഉത്തരാഖണ്ഡില്‍ കനത്തമഴ സഹസ്ത്രധാരയില്‍ മേഘവിസ്ഫോടനം
ദില്ലി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത മഴയെത്തുടർന്ന് വീണ്ടും മേഘവിസ്‌ഫോടനം. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്. സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ…
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ…
നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കാൻ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ആയി കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം…
കല്യാണിക്കും ദുൽഖറിനും സുറുമിക്കൊപ്പം ലോക
ലോക’ സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശൻ. മമ്മൂട്ടിയുടെ മകൾ സുറുമിയും ആഘോഷത്തിൽ ഒത്തുചേർന്നു. ചെന്നൈയിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.‘ ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.’’ –ലിസി കുറിച്ചു. കല്യാണി പ്രിയദർശൻ,…
കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും…
ചാംപ്യന്മാരായാല്‍ നഖ്‌വിയുടെ കൈയില്‍ നിന്ന് കപ്പ് വാങ്ങില്ല കടുത്ത നീക്കത്തിന് ഇന്ത്യ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ എല്‍ ക്ലാസികോ പോരാട്ടത്തിനുപിന്നാലെ ഹസ്തദാന വിവാദം ചൂടുപിടിക്കുകയാണ്. മത്സരത്തിന് ശേഷം പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ ഷേക്ക് ഹാന്‍ഡ് നല്‍കാത്തത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേക്കാള്‍ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍…
കുറ്റംതെളിയുന്നതുവരെ രാഹുൽ നിരപരാധി- സീമ ജി നായർ
കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ആരോപണങ്ങള്‍ തുടര്‍ച്ചയായി…
കാത്തിരിപ്പ് അവസാനിക്കുന്നു ഗർജ്ജനം നാളെ തുടങ്ങും ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ വമ്പൻ അപ്ഡേറ്റ് നാളെ എത്തും. കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന.…










