തകര്‍ത്തടിച്ച് മുംബൈ ബാറ്റർമാർ; കൂറ്റന്‍ സ്കോര്‍; സീസണിലെ ആദ്യ ജയം
റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്. 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ. 29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ…
ഷാർജയിലെ തീപിടിത്തത്തിൽ ശ്വാസംമുട്ടി 5 പേർ മരിച്ചു; 44 പേർക്ക് പരുക്കേറ്റു
ഷാർജ അൽ നഹ്ദയിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി അഞ്ചുപേർ മരിച്ചതായി പൊലീസ്. 44 പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിൽയിലാണ്. 39 നിലകളുള്ള കെട്ടിടത്തിൽ വ്യാഴാഴ്ച്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അതിനിടെ രക്ഷപ്പെടാൻ താഴേയ്ക്ക് ചാടിയ…
ഇരുപതിനായിരം കാട്ടാനകളെ കയറ്റിവിടും; ജര്‍മനിക്ക് ബോട്സ്വാനയുടെ ഭീഷണി
വന്യമൃഗങ്ങളുടെ കൊമ്പും തോലും മറ്റും കൗതുകവസ്തുക്കളെന്ന പേരില്‍ ഇറക്കുമതി ചെയ്യുന്നത് തടയുമെന്ന ജര്‍മനിയുടെ പ്രഖ്യാപനത്തിന് ബോട്‍സ്വാന പ്രസിഡന്റിന്റെ തകര്‍പ്പന്‍ മറുപടി. നിരോധനത്തിന് മുതിര്‍ന്നാല്‍ ജര്‍മനിയിലേക്ക് ഇരുപതിനായിരം കാട്ടാനകളെ കയറ്റിവിടുമെന്ന് ബോട്സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി പറഞ്ഞു. വന്യമൃഗങ്ങളെ സംരക്ഷിച്ച് ജീവിക്കണമെന്ന് ഞങ്ങളെ…
പാനൂര്‍ സ്ഫോടനക്കേസ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം…
സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല! പക്ഷേ കാണാന്‍ വഴിയുണ്ട്
ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണിത്. എന്നാല്‍ വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. പക്ഷേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ലോകത്തിന്‍റെ…
സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. നാലുകോടി 80 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ഒരു കോടി രൂപ ഈ അക്കൗണ്ടില്‍ നിന്നും ഈ മാസം പിന്‍വലിച്ചിരുന്നു.അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ…
മഞ്ഞുരുകി ജലനിരപ്പ് കൂടി, റഷ്യയില്‍ അണക്കെട്ട് തകർന്നു; പ്രളയക്കെടുതി രൂക്ഷം
റഷ്യയിലെ ഒറെൻബർഗിൽ ഓർസ്ക് അണക്കെട്ടിന്റെ ഒരുഭാഗം തകർന്ന് വൻ അപകടം. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് കൂടിയതോടെ ഉറൽ നദിയിൽ വലിയ ജലപ്രവാഹം രൂപപ്പെടുകയായിരുന്നു. ഇതിന്റെ സമ്മര്‍ദത്തിലാണ് എര്‍ത്ത് ഡാം തകർന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ യുറാൽ പർവ്വത മേഖല കെടുതിയിലായി. ഇവിടെ…
കൊടും ചൂട് തന്നെ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ്
തീരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത കൊല്ലം, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് സാധാരണയേക്കാള്‍ ഉയർന്ന ചൂടിന്റെ മുന്നറിയിപ്പ്. ഈ…
ഐപിഎൽ തിരക്കിനിടയിൽ ഹാർദിക് പാണ്ഡ്യ സോമനാഥ ക്ഷേത്രത്തിൽ; കന്നി ജയം തേടി മുംബൈ
ഐ.പി.എല്‍ തിരക്കിനിടെയില്‍ മുംബൈ നായകന്‍ ഹാർദിക് പാണ്ഡ്യ, ഗുജറാത്തിലെ പ്രഭാസ് പടാനിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. പൂജ ചെയ്യുന്നതിന്റെയും പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് സോമനാഥ് ക്ഷേത്രം. ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായി…
ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യത;
സംസ്ഥാനത്ത് കടലേറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നു രാത്രിവരെ കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരത്തു താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കടല്‍തീരത്തേക്കുള്ള യാത്രകളും വിനോദ സഞ്ചാരവും ഒഴിവാക്കണം. കടല്‍തീരത്ത്…