Month: March 2024

മാൾട്ട ചരക്കുകപ്പലിനെ കടല്‍ക്കൊള്ളക്കാരിൽനിന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

40 മണിക്കൂർ നീണ്ട ദുഷ്കര ദൗത്യത്തിനൊടുവിൽ മാൾട്ട ചരക്കുകപ്പലിനെ സൊമാലിയൻ കടല്‍ക്കൊള്ളക്കാരിൽനിന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേനമറീൻ കമാൻഡോകൾ ചരക്ക് കപ്പലിലെ 17 നാവികരെ രക്ഷിച്ചപ്പോൾ, 37 കടൽക്കൊള്ളക്കാർ കീഴടങ്ങി. ഇന്ത്യൻ തീരത്തുനിന്ന് 2,600 കിലോമീറ്റർ അകലെ സൊമാലിയൻ തീരത്തായിരുന്നു ദൗത്യംഡിസംബർ 14ന്…

ബംഗാളിലും ബിഹാറിലും യുപിയിലും 7 ഘട്ടം; മഹാരാഷ്ട്രയിലും കശ്മീരിലും 5 ഘട്ടമായി വോട്ടെടുപ്പ്

തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പശ്ചിമബംഗാളിലും ബിഹാറിലും ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലും ഏഴുഘട്ടമായി ലോക്സഭാതിരഞ്ഞെടുപ്പ് നടത്തും. മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടങ്ങളിലാകും തിരഞ്ഞെടുപ്പ്.ഏപ്രില്‍ 26ന് കേരളമുള്‍പ്പെടെ…

നെതന്യാഹുവിൻ്റെ അംഗീകാരം ഇസ്രയേലിന്

ഗാസയിലെ റഫ ആക്രമിക്കാൻ ഇസ്രയേലിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു. ഈ തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന് സഖ്യകക്ഷികൾ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എങ്കിലും ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകൾ വഴി തെളിയാതെ നീളുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ നീക്കം.…

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവും വാർത്താ സമ്മേളനം നടത്തും ജൂണ്‍ 16വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ഏപ്രിൽ രണ്ടാം…

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട 157 കേസുകള്‍ പിന്‍വലിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിച്ചു. 199 കേസുകളിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണു പിൻവലിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഷാജിയെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചു; വെളിപ്പെടുത്തി നൃത്തപരിശീലകര്‍

കേരള സര്‍വകലാശാല കലോല്‍സവത്തിലെ കോഴക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നൃത്തപരിശീലകര്‍. മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന ഷാജിയെയും തങ്ങളെയും എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചുവെന്നും ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഷാജി പറഞ്ഞതായും നൃത്തപരിശീലകര്‍ പറയുന്നു. എസ്.എഫ്.ഐക്കാരായ അ‍ഞ്ജു കൃഷ്ണ, വിമല്‍ വിജയ്, അക്ഷയ്, നന്ദന്‍ എന്നിവരാണ് മര്‍ദിച്ചതെന്നും പൊലീസില്‍…

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം പകർച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളെ ഏകോപിക്കുക എന്നത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡികരിച്ചും പൊതുജാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്തും കാലികമായ മാറ്റങ്ങൾ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാർത്ഥ്യമാക്കിയത് നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല…

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ തിയതി നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പ്രഖ്യാപിക്കും. തിയതികള്‍ സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈക്കൊണ്ടതിന് പിന്നാലെയാണ് ഇക്കാര്യമറിയിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയാണ്…