സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ ചെയ്യാം. ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് 1,29, 49, 049 പേർ മസ്റ്ററിങ്ങ് പൂർത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തിൽ 1,33,92,566 പേരും എഎവൈ കാർഡ് അംഗങ്ങളിൽ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവിൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയിരിക്കുന്നത്.

അതേസമയം, മസ്റ്ററിങ്ങ് പൂർത്തിയാക്കാത്ത ഒരാൾക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഐറിസ് സ്കാനർ സംവിധാനം ഉപയോഗിച്ച് മസ്റ്ററിങ് പൂർത്തിയാക്കാനാണ് ലക്ഷ്യം.
മേരാ EKYC മൊബൈൽ ആപ്പ് വഴി മസ്റ്ററിങ്ങ് പൂർത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നെല്ല് സംഭരണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. 28 രൂപ 20 പൈസയ്ക്ക് ഈ വർഷവും നെല്ല് സംഭരിക്കും. കർഷകരുടെ നെല്ല് പൂർണമായും സംഭരിക്കുമെന്നും ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *