പാലക്കാടൻ സായാഹ്നങ്ങളെ ആഘോഷരാവുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് കൽപാത്തി ഉത്സവത്തെ ഏറ്റെടുത്ത് പാലക്കാട്ടുകാർ. ഇന്നലെ ആയിരങ്ങൾ ഒഴുകിയെത്തിയ ഉത്സവവേദിയിലേക്ക് ഇന്ന് ഉച്ചക്ക് മൂന്ന് മണി മുതലാണ് പ്രവേശനം.
നവംബർ 17 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിലാണ് കല്‍പ്പാത്തി ഉത്സവ് നടക്കുന്നത്.ഇന്ന് മേളയിൽ ഓളം തീർക്കാൻ സിയാദും ശോഭ ശിവാനിയും ശ്രുതി എസ് ബാബുവും എത്തും.കൂടാതെ പാലക്കാട്ടുകാരെ കുടുകുടാ ചിരിപ്പിക്കാൻ പ്രിൻസ് ശൂരനാടും വിനീത് ഇളമാടും എത്തും.
ഇതിനിടെ പാലക്കാട്ടെ ഏറ്റവും വലിയ ക്ലബ് കോസ്മോപോളിറ്റാൻ ക്ലബ് അംഗങ്ങൾ ഫ്‌ളവേഴ്‌സ് കൽപാത്തി ഉത്സവവേദി സന്ദർശിച്ചു.
ഇത്തവണത്തെ കല്‍പാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തുന്നത്.
110ല്‍പ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആര്‍,വിആര്‍ വിസ്മയങ്ങള്‍, ദിവസവും അതിഥികളായി സിനിമാസീരിയല്‍ താരങ്ങള്‍, 80ലധികം ഗായികാഗായക സംഘം, 25ലധികം മിമിക്രി താരങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കല്പാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും.