ശ്രീനഗർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു. സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ഭരണഘടനാ ശില്പികളുടെ സംഭവനകൾ അംഗീകരിക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഉന്നതമായ മൂല്യങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായി നവംബർ 26-ന് ഭരണഘടനാ ദിനമായി ആചരിക്കുന്നു.
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രാവിലെ 11 മണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും, തുടർന്ന് മൗലിക കടമകൾ ഉയർത്തിപ്പിടിക്കുന്നപ്രതിജ്ഞയും ചെയ്യും.’- അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് (ജിഎഡി), ജെ ആൻഡ് കെ സെക്രട്ടറി സുബാഷ് സി ചിബ്ബർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഡിവിഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, ഡിപ്പാർട്ട്‌മെൻ്റ് മേധാവികൾ, എല്ലാ പോലീസ് രൂപീകരണ തലവൻമാർ എന്നിവരും എല്ലാ കീഴ് ഓഫീസുകളും പ്രതിജ്ഞയോടൊപ്പം ആമുഖവും വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഓഫീസർ പറഞ്ഞു.അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്.
രാജ്യ തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്തു.