മലപ്പുറം: ജനൽ ദേഹത്തു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ കാരാട്ട് പറമ്പിലൽ പുളിയക്കോട് സ്വദേശി മുഹ്സിൻ്റെ മകൻ നൂർ അയ്മൻ ഒന്നര വയസുകാരനാണ് മരിച്ചത്.പഠനത്തിനായ് ഉമ്മ ജുഹൈന തസ്നി കോളേജിലേക്ക് പോയപ്പോൾ വല്യപ്പയോടൊപ്പം ടെറസിൽ കളിച്ചു കൊണ്ടിരിക്കെ ചാരി വച്ച പഴയ ജനൽ കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *