ജറുസലേം: ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇന്ന് നിർണായക ദിനം. ഇന്നത്തെ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടർന്നുള്ള സമാധാന നീക്കങ്ങളിൽ നിർണായകമാണ്. 3 ബന്ദികളെ ഇന്ന് കൈമാറുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ നിലപാട് എന്തായിരിക്കും എന്നതാണ് പ്രധാനം. ഇസ്രയേൽ ഇതുവരെയും ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഇസ്രയേലിന്‍റെ നിലപാട് അറിയാനായി ലോകം ഉറ്റുനോക്കുകയാണ്.നേരത്തേ ഇസ്രായേൽ വെടിനിർത്താൽ കരാർ ലംഘിച്ചു എന്ന് കാട്ടി ഹമാസ് ബന്ദി കൈമാറ്റം നിർത്തുന്നതായി അറിയിച്ചിരുന്നു.
മധ്യസ്ഥ ചർച്ചകൾ നടന്ന ശേഷമാണ് ഹമാസ് വീണ്ടും ബന്ദി കൈമാറ്റം എന്ന നിലപാടിൽ എത്തിയത്. ആദ്യഘട്ട വെടിനിർത്തൽ അവസാന ഘട്ടത്തിൽ എത്തിയെങ്കിലും രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.