മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണ ഓഗസ്റ്റ് 1 മുതൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും.

2019 ഓഗസ്റ്റ് 3-ന് നടന്ന അപകടത്തിൽ ഏഴ് വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്. കേസിൽ രണ്ടാം പ്രതിയായിരുന്ന, വാഹന ഉടമ വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

2019 ഓഗസ്റ്റ് 3-ന് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ മരിക്കുന്നത്. വഫ ഫിറോസിന്റെ പേരിലുള്ള ഈ വാഹനം ഓടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ശ്രീറാമും പൊലീസും ശ്രമിച്ചെങ്കിലും, ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ഈ നീക്കം പൊളിയുകയായിരുന്നു.

സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ വിചാരണ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *