ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്നും വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിദ്യാലയങ്ങളിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ പിടിഎ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കും.
മേയ് 31-നകം മുഴുവൻ പാഠപുസ്തക വിതരണവും പൂർത്തിയാക്കുമെന്നും സ്കൂൾ പരിസരങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കുമെന്നും വ്യക്തമാക്കിയ മന്ത്രി, പുതിയ അധ്യയന വർഷം വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
