പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മുതിർന്ന നയതന്ത്രജ്ഞൻ സിബി ജോർജ്.
ഇന്ത്യയുടെ സവിശേഷതകളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിക്കാട്ടി വിദേശ മണ്ണിൽ അദ്ദേഹം നടത്തിയ പ്രതിരോധം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടി.
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ‘സെക്രട്ടറി (വെസ്റ്റ്)’ പദവി വഹിക്കുന്ന ഈ കോട്ടയം സ്വദേശി ഭാരതത്തിന്റെ കരുത്തുറ്റ വക്താവായി മാറിയിരിക്കുകയാണ്.
