ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നിൽക്കില്ല എന്നാണ് എൻറെ വിശ്വാസം. ഞാൻ മനസിലാക്കിയ ഒരാൾ എന്ന നിലയിൽ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ.
ബാബുവിനെ പറ്റി വല്ലതും പറഞ്ഞാൽ നമ്മൾ ബാബു രാജിൻറെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മൾ സംസാരിക്കും.അവർ(മാലാ പാർവതി) മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടിയിട്ട് ചെയ്യുന്നതാണ്.
അവർ കളത്തിലേ ഇല്ലാത്ത സ്ത്രീയാ. ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു. മാലാ പാർവതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങൾ. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്.
അവർ പറയുന്നു ഇത് ഇലക്ഷൻ പ്രചാരണത്തിൻറെ തന്ത്രമാണെന്ന്. ഇവർക്ക് എങ്ങനെയാണ് ഇതൊക്കെ പിടുത്തം കിട്ടുന്നെ. അതെനിക്ക് മനസിലാവുന്നില്ല. അറിയാമെങ്കിൽ കേസ് കൊടുക്കട്ടെന്നെ. അതല്ലേ ചെയ്യേണ്ടത്.
വെറുതെ മീഡിയയിൽ ഉറങ്ങി അമ്മയേയും നാറ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ?.
