മലയാളത്തില്‍ റീ റിലീസിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവദൂതനും സ്ഫടികവും മണിച്ചിത്രത്താഴും ഛോട്ടാ മുംബൈയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ റിലീസ് സമയത്ത് തന്നെ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റം ആയിരുന്ന 2001 ചിത്രം രാവണപ്രഭുവാണ് അത്.

4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ അഡ‍്വാന്‍സ് ബുക്കിംഗ് ഏതാനും ദിവസം മുന്‍പ് ആരംഭിച്ചിരുന്നു.

ഹൗസ്‍ഫുള്‍ ഷോയോടെയാണ് ആരാധകര്‍ ഈ പ്രീമിയര്‍ ഷോയെ വരവേറ്റത്. എറണാകുളം കവി, തൃശൂര്‍ രാഗം, കോട്ടയം അഭിലാഷ്, തിരുവനന്തപുരം ഏരീസ് പ്ലെക്സ് തുടങ്ങി കേരളത്തിലെ ബിഗ് കപ്പാസിറ്റി സ്ക്രീനുകളിലെയെല്ലാം ഇന്നത്തെ ആദ്യത്തെ ഷോകള്‍ക്ക് ഹൗസ്‍ഫുള്‍ സ്റ്റാറ്റസ് ആണ്.

കേരളത്തില്‍ മാത്രം 162 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒപ്പം കേരളത്തിന് പുറത്തും ഗള്‍ഫിലുമൊക്കെ ചിത്രത്തിന് റിലീസ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *