ലോക്‌സഭയിൽ ഇന്ത്യ-ചൈന അതിർത്തി തർക്കം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തമ്മിൽ രൂക്ഷമായ വാഗ്വാദം. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഉദ്ധരിച്ച് സംസാരിക്കാൻ ശ്രമിച്ച രാഹുലിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് തടഞ്ഞു.
ലോക്‌സഭയിൽ ചൈനീസ് കയ്യേറ്റത്തെക്കുറിച്ച് ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ വിവരങ്ങൾ ഉദ്ധരിച്ച രാഹുൽ ഗാന്ധിയെ സ്പീക്കർ തടഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് രാഹുൽ ആരോപിച്ചപ്പോൾ, സഭാ ചട്ടങ്ങൾ ലംഘിക്കരുതെന്ന് സ്പീക്കർ നിർദ്ദേശിച്ചു.
ലോക്‌സഭയിൽ ചൈനീസ് കയ്യേറ്റത്തെക്കുറിച്ച് ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ വിവരങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷം കടുത്ത പ്രതിഷേധമുയർത്തി. പ്രകാശനം ചെയ്യാത്ത പുസ്തകത്തിലെ കാര്യങ്ങൾ ഉന്നയിച്ച് രാഹുൽ സഭ അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചു.
ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രാഹുൽ ഗാന്ധിയും തമ്മിൽ പുസ്തകത്തെച്ചൊല്ലി രൂക്ഷമായ തർക്കം നടന്നു. ജനറൽ നരവനെയുടെ ഏത് പുസ്തകത്തിലാണ് ചൈനീസ് കയ്യേറ്റത്തെക്കുറിച്ച് പറയുന്നതെന്ന് തനിക്ക് അറിയണമെന്നും, ഇതുവരെ പുറത്തിറങ്ങാത്ത ഒരു പുസ്തകത്തെക്കുറിച്ച് എങ്ങനെയാണ് സഭയിൽ ചർച്ച ചെയ്യുകയെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.
ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അഖിലേഷ് യാദവും രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷം മനഃപൂർവം സമയം പാഴാക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
