തമിഴക വെട്രി കഴകത്തിന്റെ (TVK) മൂന്നാം സ്ഥാപകദിനത്തിൽ ഡിഎംകെയ്ക്കും ഭരണപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് വിജയ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ താഴെയിറക്കാൻ തന്റെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തമിഴക വെട്രി കഴകത്തിന്റെ (TVK) വാർഷികാഘോഷത്തിൽ എം.ജി.ആറിനെ (MGR) ഉദ്ധരിച്ച് ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് വിജയ്. അണ്ണാദുരൈ ഇരുന്ന കസേരയിൽ അർഹതയില്ലാത്തവർ ഇരിക്കുന്നതുകണ്ട് എം.ജി.ആർ കരഞ്ഞതുപോലെ, നിലവിലെ തമിഴ്നാടിന്റെ അവസ്ഥ കണ്ട് ജനങ്ങൾ കരയുകയാണെന്ന് വിജയ് പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തിലെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ടിവികെ (TVK) അധ്യക്ഷൻ വിജയ്. വോട്ടെടുപ്പ് ദിവസം ഓരോ വീട്ടിൽ നിന്നും ഓരോ ‘വിജയ്’ വോട്ടർ ഐഡിയുമായി പുറത്തുവരുമെന്നും തന്നെ വെല്ലുവിളിച്ചവർ അന്ന് പശ്ചാത്തപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിവികെയുടെ (TVK) മൂന്നാം സ്ഥാപകദിനത്തിൽ തമിഴ് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്. ആർക്കും തകർക്കാൻ കഴിയാത്ത ആഴക്കടലാണ് ടിവികെയെന്നും, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ അന്തരീക്ഷത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
