തിരുവനന്തപുരം സിറ്റിയിൽ അച്ചടക്ക ലംഘനത്തെത്തുടർന്ന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥനെ മർദിച്ച സബ് ഇൻസ്പെക്ടർ, മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥൻ, ജയിലിലുള്ള ഗുണ്ടാ നേതാവിനെ സഹായിച്ച സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വീഴ്ചകളും ഗുണ്ടാ ബന്ധവുമാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. ഇതിന് പുറമെ മറ്റ് രണ്ട് പേർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *