അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ, ഇറാന്റെ ആണവ ഇന്ധനം റഷ്യയിൽ സൂക്ഷിക്കാമെന്ന വ്ലാഡിമിർ പുടിന്റെ നിർദ്ദേശം സമാധാന കരാറിനുള്ള വഴിയായി റഷ്യ മുന്നോട്ട് വെക്കുന്നു. എന്നാൽ ഈ നീക്കത്തോട് അമേരിക്ക ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *