ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഐപിഎൽ 2025-ന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഇടംപിടിച്ചു. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈ വിജയത്തോടെ പഞ്ചാബ് നേരിട്ട് ക്വാളിഫയർ 1-ലേക്ക് യോഗ്യത നേടിയപ്പോൾ, മുംബൈ ഇന്ത്യൻസിന് ഇനി എലിമിനേറ്റർ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഫൈനൽ പ്രതീക്ഷ നിലനിർത്താനാകൂ.പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 39 പന്തിൽ 57 റൺസെടുത്ത സൂര്യകുമാർ യാദവ് ചരിത്രനേട്ടം കുറിച്ചു.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മുംബൈ താരം എന്ന സച്ചിൻ തെണ്ടുൽക്കറുടെ (618 റൺസ്) റെക്കോർഡ് സൂര്യ മറികടന്നു. സീസണിൽ 640 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഹാർദിക് പാണ്ഡ്യയുടെ (26) വെടിക്കെട്ട് പ്രകടനത്തോടെ മുംബൈ 184 റൺസെടുത്തുവെങ്കിലും പഞ്ചാബ് 7 വിക്കറ്റിന് വിജയിച്ചുആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ഓപ്പണർ റയാൻ റിക്കൽട്ടൺ (20 പന്തിൽ 27) മികച്ച തുടക്കം നൽകി.
അർഷ്ദീപ് സിംഗിന്റെ സ്പെല്ലിനെ കരുതലോടെ നേരിട്ട മുംബൈ പവർപ്ലേയിൽ 52 റൺസെടുത്തു. പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച കൈൽ ജാമിസണെതിരെ റിക്കൽട്ടൺ ഏതാനും ബൗണ്ടറികൾ നേടിയെങ്കിലും പിന്നീട് താരം ഫോം വീണ്ടെടുത്തു.
രോഹിത് ശർമ്മ (21 പന്തിൽ 24) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മാർക്കോ ജാൻസന്റെ പന്തിൽ റിക്കൽട്ടൺ പുറത്തായതോടെ മുംബൈ പതറി. പരിക്കേറ്റ ചഹാലിന് പകരം എത്തിയ ഹർപ്രീത് ബ്രാർ രോഹിതിനെയും പുറത്താക്കി.
പിന്നാലെ വന്ന വിൽ ജാക്സിനെയും തിലക് വർമ്മയെയും വിജയ് കുമാർ വൈശാഖ് മടക്കിയതോടെ 13-ാം ഓവറിൽ 106-ന് 4 എന്ന നിലയിലേക്ക് മുംബൈ വീണു. എന്നാൽ 19-ാം ഓവറിലെ വെടിക്കെട്ട് പ്രകടനം മത്സരത്തിന്റെ ഗതി മാറ്റി.
