മൃതദേഹങ്ങൾ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്‌കാരം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ജനത്തിരക്ക് പരിഗണിച്ച് സമയം നീളാൻ സാധ്യതയുണ്ട്. ദുരന്തബാധിതർക്ക് ആദരാഞ്ജലിയർപ്പിക്കാൻ വൻ ജനക്കൂട്ടമാണ് ഇപ്പോൾ തന്നെ സ്‌കൂളിൽ തടിച്ചുകൂടിയിരിക്കുന്നത്.
മലപ്പുറം പാങ്ങ് ജി.എൽ.പി.എസ്. സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തിൽ ഒമ്പത് പേർ മരിച്ചു. പതിമൂന്ന് അംഗസംഘമാണ് യാത്രയിലുണ്ടായിരുന്നത്.
