വിജയവഴിയിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും കനത്ത പ്രഹരം. മിന്നും ഫോമിലുള്ള യുവ ഓപ്പണർ ആയുഷ് മാത്രേ പരിക്കിനെത്തുടർന്ന് മൂന്നാഴ്ചത്തേക്ക് പുറത്തായി. കഴിഞ്ഞ മത്സരത്തിൽ പേശിവലിവ് അനുഭവപ്പെട്ട താരം ഇന്ന് മുംബൈയിൽ നിർണായക സ്കാനിങ്ങിന് വിധേയനാകും.

വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിന് മുന്നോടിയായി താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് വലിയ ആശങ്കയാണ് നൽകുന്നത്.ഹൈദരാബാദിനെതിരെ റൺസിനായി ഓടുന്നതിനിടെയാണ് ഇംപാക്ട് പ്ലെയറായ ആയുഷ് മാത്രേയ്ക്ക് പരിക്കേറ്റത്.

ഫിസിയോ പരിശോധനയ്ക്ക് ശേഷം ബാറ്റിങ് തുടർന്ന താരം വൈകാതെ പുറത്തായി. എന്നാൽ, പരിക്കിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്നും താരത്തിന് വേദന കുറവുണ്ടെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. സ്കാനിങ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഫിസിയോയുടെ പരിശോധനയ്ക്ക് ശേഷം ബാറ്റിങ് തുടർന്ന മാത്രേ ഉടൻ തന്നെ പുറത്തായിരുന്നു. പരിക്ക് നിലവിൽ ഗുരുതരമല്ലെന്ന് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇന്നത്തെ സ്കാനിങ് ഫലം ചെന്നൈയ്ക്ക് നിർണായകമാണ്.

ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഗെയ്‌ക്‌വാദിന് പകരം സഞ്ജുവിനൊപ്പം ഓപ്പണറാകാൻ സാധ്യതയുണ്ടായിരുന്ന താരത്തിന്റെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാണ്. മാത്രേയ്ക്ക് കളിക്കാനായില്ലെങ്കിൽ കാർത്തിക് ശർമയോ ഉർവിൽ പട്ടേലോ പകരക്കാരനായിഎത്തിയേക്കും.

നേരത്തെ, കാൽത്തുടയിലെ പേശികൾക്കു പരുക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹ്മദിന് ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. ഖലീലിന്റെ കാലിന് പൊട്ടലുണ്ടെന്നും ഇതു ഭേദമാകാൻ 12 ആഴ്ചകളോളം വേ

ണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണു പരുക്കേറ്റത്.

പേശീവലിവ് മൂലം പേസർ ഖലീൽ അഹ്മദും സീസണിൽ നിന്ന് പുറത്തായത് ചെന്നൈയ്ക്ക് ഇരട്ടി പ്രഹരമായി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ കാലിന് പൊട്ടലുണ്ട്. പരിക്ക് ഭേദമാകാൻ 12 ആഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *